ആളെക്കൊല്ലി കാട്ടാനയെ വെടിവച്ചു കൊല്ലണം ,ആറളത്ത് കാട്ടാനയുടെ അകാരമാണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിക്ഷേധം
കാട്ടാന ദമ്പതികളെ ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ നാളെ(24/02/2025) യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

കണ്ണൂർ| കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ
സ്ഥലത്ത് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം.കാട്ടാന ദമ്പതികളെ ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ നാളെ(24/02/2025) യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു
അതേസമയം കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ നാളെ സര്‍വകക്ഷി യോഗം. ഇന്ന് വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് സര്‍വകക്ഷി യോഗം നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍, പൊലീസ്, വനം, ട്രൈബല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകുന്നേരം മൂന്ന് മണിക്ക് ആണ് സര്‍വകക്ഷി യോഗം.
സങ്കടകരമെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആന മതിൽ നിർമാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ആറളത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. നാളെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ആറളത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 3 മണിക്ക് സര്‍വകക്ഷിയോഗം സംഘടിപ്പിക്കും.
ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. സംഭവത്തിൽ സർക്കാർ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. ആറളം ഫാം ബ്ലോക്ക് 13ലാണ് ആദിവാസി ദമ്പതികളായ വെള്ളിയെയും ഭാര്യ ലീലയെയും കാട്ടാന ചവിട്ടിക്കൊന്നത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം സംഭവിച്ചത്. ആര്‍ആര്‍ടി ഓഫീസില്‍ നിന്നും 600 മീറ്റര്‍ അപ്പുറത്താണ് അപകടം സംഭവിച്ചത്. എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.