ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു
ഇരുവര്‍ക്കുമെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ചെന്നൈ :തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു. ഇരുവര്‍ക്കുമെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന കേസില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് കമ്മീഷന് പരാതി ലഭിച്ചിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമ സ്ഥാപനമായ സിറാജ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു വ്യാജരേഖകളുപയോഗിച്ച് ഐഎഎസ് നേടിയെന്നതാണ് ആസിഫിനെതിരായ പരാതി. ഇവര്‍ക്ക് പകരം ഷര്‍മ്മിള മേരി ജോസഫിനേയും ജാസര്‍ മാലികിനേയും നിരീക്ഷകരായി കമ്മീഷന്‍ നിയോഗിച്ചു