ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പി എം നരേന്ദ്ര മോദി റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ.
പി എം നരേന്ദ്രമോദി ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് കമ്മീഷൻ നിലപാട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സിനിമ കണ്ടതിന് ശേഷം കമ്മീഷൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടത്. പി എം നരേന്ദ്രമോദി ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് കമ്മീഷൻ നിലപാട്.
പി എം നരേന്ദ്രമോദി ഒരു വ്യക്തിയുടെ ചരിത്രം വർണ്ണിക്കുന്ന സിനിമായാണ്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് സിനിമയിൽ കാണിക്കുന്നത്. ഒട്ടും സന്തുലിതമല്ല ചിത്രത്തിൻറെ ഉള്ളടക്കം. അത് കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.