കാട്ടുപന്നി കുറുകെ ചാടിനീട്ടാന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇ
മലപ്പുറം| കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്.
വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തിന്‍റെപശ്ചാത്തലത്തില്‍ കടുത്ത രാഷ്ട്രീയപ്പോരാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.
കഴിഞ്ഞദിവസം കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റില്‍ വീണു. പത്തനംതിട്ട അടൂര്‍ തുവയൂരിലാണ് സംഭവം. തുവയൂര്‍ സ്വദേശിനി 58 വയസ്സുള്ള എലിസബത്താണ് കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് എത്തി എലിസബത്തിനെ രക്ഷപ്പെടുത്തി. വീട്ടമ്മയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വന്യമൃഗശല്യത്തിനെതിരെ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികളൊന്നും എടുത്തില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അതേസമയം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഉച്ച കഴിഞ്ഞാണ് വനം മന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഓൺലൈനായാണ് യോഗം. ഇതില്‍ നേരത്തെ എടുത്ത നടപടികള്‍ ചര്‍ച്ചചെയ്യും. പുതുതായിചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചര്‍ച്ചയുണ്ടാകും.