മുഖ്യമന്ത്രിക്കെതിരെയും പാർട്ടിനേതാക്കൾക്കെതിരെയും രൂക്ഷ വിമർശനമായി ജില്ലാകമ്മറ്റികൾ മുഖ്യമന്ത്രിയെ തിരുത്തണം തോൽവിക്ക് കാരണം ഭരണ വിരുദ്ധവികാരം
മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും വിമർശനങ്ങൾക്ക് മറുപടി മറുപടി നല്കാൻ സംസ്ഥാനേതൃത്വം ഇതുവരെ രംഗത്തുവന്നിട്ടില്ല . ഭ രണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന നേതൃത്വത്തിന്റെ വിലയിരുത്തൽ ജില്ലാകമ്മറ്റികൾ എല്ലാം തന്നെ തള്ളിയിട്ടുണ്ട്
തിരുവനന്തപുരം | മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ കടുത്ത വിമർശനം തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ജില്ലാകമ്മറ്റിയോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും അതിരൂക്ഷവിമര്ശനമാണ് ഉയര്ന്നിട്ടുള്ളത് . ജില്ലാ എൽ ഡി എഫ് യോഗങ്ങളിലും മുഖ്യമന്ത്രിയുടെ ദർശ്യത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത് . സി പി ഐ എം സംസ്ഥാന നേതൃത്തത്തിനെതിരെ ഇതുവരെ ഉണ്ടാകാത്ത രീതിയിൽ താഴെതലമുതൽ മേൽ ഘടകം വരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ് .
സംസ്ഥാന ഭരണം പിണറായി വിജയൻ കുടുംബ ഭരണമാക്കി എന്നും തലമുതിർന്ന നേതാക്കളെയാകെ മന്ത്രിസഭയിൽ നിന്നും ഒഴുവാക്കിയത് ഭരണ തലത്തിൽ ഗുരുതര പ്രശ്‌നം സൃഷ്ടിച്ചതായി ഒട്ടു മിക്ക ജില്ലാകമ്മറ്റികളും കുറ്റപെടുത്തിയിട്ടുണ്ട് .മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെയുള്ള ആരോപണം കോടിയേരിയുടെ മക്കൾക്കെതിരെ ഉണ്ടായതിനേക്കാൾ മാരകമാണ് എന്നാൽ കോടിയേരിയുടെ മക്കൾക്ക് ലഭിക്കാത്ത പരിഗണനയും ന്യായികരണവും നടത്താൻ എ കെ ബാലനെ പോലുള്ള നേതാക്കൾ രംഗത്തെത്തിയത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നത് . പാവപ്പെട്ടവന് നീതി നടപ്പാക്കി കൊടുക്കാൻ ഭരണതലത്തിൽ ആരുമില്ല എന്ന സ്ഥിതി വന്നിരിക്കുകയാണ്. പാർട്ടി ഒരു കോർപറേറ്റ് മുതലാളിയെപോലെ പ്രവർത്തിക്കുന്നതായി ചില ജില്ലാ കമ്മറ്റികളിൽ വിമർശനം ഉണ്ടായി .
മുഖ്യമന്ത്രിയുടെ ശൈലിയിൽ തുടങ്ങി കുടുംബം ഉൾപ്പെട്ട വിവാദങ്ങളിൽ വരെ വിമർശനം ഉയർന്നിട്ടും വിമർശനങ്ങൾക്ക് മറുപടി മറുപടി നല്കാൻ സംസ്ഥാനേതൃത്വം ഇതുവരെ രംഗത്തുവന്നിട്ടില്ല . ഭ രണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന നേതൃത്വത്തിന്റെ വിലയിരുത്തൽ ജില്ലാകമ്മറ്റികൾ എല്ലാം തന്നെ തള്ളിയിട്ടുണ്ട് .വിഎസ്-പിണറായി തർക്കം കൊടുമ്പിരി കൊണ്ട സമയത്ത് പോലും ഇത് പോലൊരു വിമർശന കാലം സിപിഎമ്മിനകത്ത് ഉണ്ടായിട്ടില്ല. തുടർ ഭരണം കൂടി കിട്ടിയ ശേഷം പാർട്ടിക്കും സർക്കാരിനും മുഖ്യമന്ത്രി അടിവരയിടുന്നതായിരുന്നു പതിവ്. സംസ്ഥാന നേതൃയോഗങ്ങളിൽ കാര്യമായ ചർച്ചകൾ പോലും നടക്കാറില്ല, സംസ്ഥാന പാർട്ടിയിൽ കേന്ദ്ര നേതൃത്വം ഇടപെടാറുമില്ല. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കാര്യങ്ങളെല്ലാം മാറുകയാണ്. മൈക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും മകളുൾപ്പെട്ട വിവാദം കൈകാര്യം ചെയ്ത രീതിയുമെല്ലാം കടുത്ത വിമർശനത്തിന് വിധേയമാകുകയാണ്. സംസ്ഥാന സമിതിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്ന രൂക്ഷമായ അഭിപ്രായ പ്രകടനങ്ങൾക്ക് മുന്നിൽ സംസ്ഥാന നേതൃനിരക്കും ഉത്തരം മുട്ടുന്നു. തട്ടകമായ കണ്ണൂരിൽ നിന്ന് അടക്കം വിമർശനങ്ങൾ ഉയർന്നത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. പാർട്ടിയുടെ അടിസ്ഥാന വോട്ട് പോലും ചോർന്നതിൽ പ്രധാന കാരണം ഭരണവിരുദ്ധ വികാരമാണെന്ന് പൊതു വിലയിരുത്തലാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്നത്. 28ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിശിതമായ വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെയും ഉയർന്നേക്കും. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ പിക്കെതിരെ പാർട്ടിയുടെ അച്ചടക്കം നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.