കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി.തഹസിൽദാറോഡും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരോടും വിശദീകരണം ജില്ലാ കളക്ടർ തേടി.
ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും. അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിക്കുളള സാധ്യത കുറവാണ്.
പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിഎടുത്തു ടൂറുപോയ സഭവത്തിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ. ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും. അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിക്കുളള സാധ്യത കുറവാണ്. എന്നാൽ അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാർക്ക് ഒന്നിച്ച് അവധി നൽകിയ തഹസിൽദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.
ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സി പി ഐ നേതൃത്ത്വംകൊടുക്കുന്ന സർവീസ് സംഘടനകളും രംഗത്തുണ്ട്.വെള്ളിയാഴ്ച ആണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിൽ ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്ര പോയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനാകുകയും പ്രശനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു .