കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ടവർ നാടുചുറ്റികറങ്ങിനടന്നു ജില്ലാഭരണകൂടം ആളുകളെ വീട്ടിൽപുട്ടിയിട്ടു

ആരോഗ്യ പ്രവർത്തകർ വയറസ്സ് ബാധ സംശയത്തിൽ ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ കഴിയാൻ നിര്ദേശിച്ചിട്ടും കറങ്ങി നടന്ന 47 പേരെയും അവരുടെ കുടുംബങ്ങളെയുമാണ് ജില്ലാഭരണകൂടം അവരവരുടെ വീടുകളിൽ തന്നെ പൂട്ടിയിട്ടത്

0

മധ്യപ്രദേശിലെ കോവിഡ് ബാധിതരുടെ എണ്ണം

ഭോപ്പാൽ 19,ചിന്ദ്വാരാ 2,ഗ്വാളിയോർ 2,ഇൻഡോർ 110,ജബൽപൂർ 8,ഖാർഗോൺ 1,മൊറേന 14,ശിവപുരി 2,ഉജ്ജയിൻ 7

ഭോപ്പാൽ :കോവിഡ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷത്തിൽ വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ വീട്ടിലിരിക്കാതെ കറങ്ങിനടന്നാൽ ഭരണകൂടം എന്ത് ചെയ്യും മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലാ ഭരണകൂടംചെയ്തത് എന്താണെന്നു കേൾക്കേണ്ട .ഖജുരാഹോയിലും രാജ് നഗറിലെ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയാൻ നിര്ദേശിച്ചിട്ടും
വിലക്കുകൾ ലംഘിച്ചു പുറത്തിറങ്ങിയ ആളുകളെ വീട്ടില്‍ പൂട്ടിയിട്ടു. ആരോഗ്യ പ്രവർത്തകർ വയറസ്സ് ബാധ സംശയത്തിൽ ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ കഴിയാൻ നിര്ദേശിച്ചിട്ടും കറങ്ങി നടന്ന 47 പേരെയും അവരുടെ കുടുംബങ്ങളെയുമാണ് ജില്ലാഭരണകൂടം അവരവരുടെ വീടുകളിൽ തന്നെ പൂട്ടിയിട്ടത് .

ക്വാറന്റൈൻ ലംഘിച്ച ഇവരെ 14 ദിവസം പൂട്ടിയിട്ട് കൊറോണ വയറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാനാണ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ തീരുമാനം തീരുമാനം തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 344 കിലോമീറ്റര്‍ അകലെ യാണ് ഛത്തര്‍പൂര്‍ ജില്ല അടുത്തിടെ എവിടെ ചിലർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളുകളോട് നിരീകഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നു എന്നാൽ നിരീക്ഷണത്തിൽ കഴിയേണ്ട ആളുകൾ പൊതുസ്ഥലങ്ങളിൽ കറങ്ങി നടന്നതോടെയാണ് പറഞ്ഞാൽ അനുസരിക്കാത്ത ഇവരെ തത്കാലം ഇവരുടെ വീടുകളിൽത്തന്നെ പൂട്ടിയിട്ടു നിരീക്ഷിക്കാൻ ഭരണകൂടം തീരുമാനിച്ചത് മാത്രമല്ല കൊറോണ വൈറസ് പോസിറ്റീവായ ഒരു ടൂറിസ്റ്റ് ഇവിടങ്ങളിലൂടെ കടന്നുപോയിതായതും വിവരമുണ്ട് ആയതിനാൽ ഈ പ്രദേശത്തു മാര്‍ച്ച് 25 മുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു . പ്രദേശത്തു എപ്പോൾ കര്‍ഫ്യൂ നിലനിക്കുകയുമാണ്
“ഗ്രാമത്തിലെ ചിലർക്ക് രോഗ ബാധയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർക്ക് സംശയമുണ്ട് അതുകൊണ്ട് അവരോട് വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും സഹകരിച്ചില്ല അതുകൊണ്ടാണ് ആളുകളെയാണ് ഇത്തരത്തില്‍ പൂട്ടിയിട്ടിരിക്കുന്നത് ” ഛത്തര്‍പൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്വാമ്‌നില്‍ വാഖഡെ പറഞ്ഞു . മാര്‍ച്ച് 31 ശേഷം ജില്ലയില്‍ നിന്ന് പുറത്ത് പോയി തിരിച്ചെത്തിയവരെയാണ് ഇത്തരത്തിലുള്ള നടപടിക്ക് വിധേയരാക്കിയിരിക്കുന്നത്. അവര്‍ ഗ്വാളിയോര്‍, ഭോപ്പാല്‍, കാണ്‍പൂര്‍, അലഹാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ചികിത്സക്ക് വേണ്ടി പോയവരാണ്.അതുകൊണ്ട് ഇവർക്ക് കൂടുതൽ നിരീക്ഷണം വേണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു .

കോരണ വയറസിന്റെ വ്യപനത്തിന്റെ ആദ്യഘട്ടത്തിൽ ആളുകൾ അധികൃതർ പറയുന്നത് അനുസരിക്കുമായിരുന്നു എന്നാൽ പിന്നീട് ആളുകൾ ഉദ്യോഗസ്ഥരുടെ ആജ്ഞകൾ അനുസരിക്കാതെ വന്നതോടെയാണ് പുതിയ തരത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടി വന്നത് കോവിഡ് പടരുന്ന സാഹചര്യത്തിൽ കർശനമായ ജാഗ്രതാ നടപടികാലം ഭരണകൂടം സ്വീകരിച്ചുവരുന്നത്

You might also like

-