പിണറായി സർക്കാർ കോവിഡ് നിക്ഷത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നു : ചെന്നിത്തല

കമ്പനിയുമായി സർക്കാരുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

0

പതിനേഴാമത്തെ ചോദ്യം വളരെ ഗുരുതരം

തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയായണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്പനിയുമായി സർക്കാരുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൊറോണ പ്രതിരോധത്തിനായി സർക്കാർ രൂപീകരിച്ച വാർഡ് തല കമ്മിറ്റികളാണ് സംസ്ഥാനത്തുടനീളം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. 41 ചോദ്യങ്ങളുടെ ഉത്തരം അടങ്ങിയ വിവരങ്ങൾ സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനിയുടെ സെർവറിലേക്കാണ് എത്തുതെന്നു ചെന്നിത്തല ആരോപിച്ചു

സർക്കാർ സ്ഥാപനങ്ങളായ സി ഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാൻ കഴിയുന്ന കാര്യം ആരോഗ്യമേഖലയുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ അമേരിക്കൻ കമ്പനിയെ എൽപ്പിച്ചതെന്തിനെന്നാണ് പ്രതിപക്ഷനേതാവ് ചോദിച്ചു . ഈ വിദേശ കമ്പനിയെ ഇക്കാര്യത്തിലേക്ക് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വ്യക്തമാക്കണം
സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണം. സംസ്ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിച്ച് കമ്പനി മാർക്കറ്റിങ് നടത്തുകയാണ്. കമ്പനിയുടെ പരസ്യചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അഭിനയിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

You might also like

-