പോളിങ് സാമഗ്രികളുടെ വിതരണം എല്ലാ മണ്ഡലങ്ങളിലും നാളെ നടക്കും. വോട്ടെടുപ്പിന്‍റെ അവസാന സമയത്തെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍

പോളിങ് സാമഗ്രികളുടെ വിതരണം എല്ലാ മണ്ഡലങ്ങളിലും നാളെ നടക്കും. വോട്ടെടുപ്പിന്‍റെ അവസാന സമയത്തെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍

0

തിരുവനന്തപുരം :നിയമസഭാ തെര‍ഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലാതെയാണ് വൈകിട്ട് ഏഴ് മണിയോടെ പ്രചാരണം അവസാനിക്കുന്നത്. പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസത്തില്‍ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍.കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിച്ചതോടെയാണ് കാലങ്ങളായി നടന്നുവന്ന കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് ആള്‍ക്കൂട്ടം പാടിലെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം. ബൈക്ക് റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വേട്ടെടുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം വോട്ടെടുപ്പ് നടത്താനെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.

വിവാദങ്ങളെ വികസന വിഷയങ്ങളുയര്‍ത്തി പ്രതിരോധിച്ച ഇടതുമുന്നണി തുടര്‍ ഭരണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അഭിപ്രായ സര്‍വേകളെ പ്രതീക്ഷയോടെ കാണുമ്പോഴും അപ്രതീക്ഷിത അടിയൊഴുക്കുകളെ മറികടക്കാനുളള ജാഗ്രതയിലാണ് ഇടതു മുന്നണി.തുടര്‍ച്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രതിപക്ഷം പരമ്പരാഗത ന്യൂനപക്ഷ നിഷ്പക്ഷ വോട്ടുകള്‍ അരക്കിട്ടുറപ്പിക്കാനുളള തീവ്രശ്രമത്തിലാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം അവസാനവട്ട തരംഗവും തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിക്കുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ക്രമാനുഗതമായ വളര്‍ച്ചയിലാണ് ബിജെപിയുടെ പ്രതീക്ഷ. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം സൃഷ്ടിക്കാനായതും ദേശീയ നേതാക്കളുടെ കുത്തൊഴുക്കും വലിയ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് എന്‍ഡിഎ വിലയിരുത്തല്‍. വാക്‌പോരുകളും വാദപ്രതിവാദങ്ങളും കത്തിനിന്ന പ്രചാരണത്തിന് ഇന്ന് തിരശീല വീഴും.

പോളിങ് സാമഗ്രികളുടെ വിതരണം എല്ലാ മണ്ഡലങ്ങളിലും നാളെ നടക്കും. വോട്ടെടുപ്പിന്‍റെ അവസാന സമയത്തെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഉയര്‍ന്നു വന്ന വിവാദ വിഷയങ്ങള്‍ ജനമനസ്സുകളിലേക്ക് എത്തിച്ച് വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സര്‍ക്കാരിന്‍റെ ജനക്ഷേമ വികസന പദ്ധതികള്‍ ഉയര്‍ത്തിയാണ് ഇടത് മുന്നണിയുടെ പ്രചരണം. അവസാന ലാപ്പിലേക്ക് എത്തിയതോടെ 35ഓളം മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടത്തിന്‍റെ പ്രതീതിയുണ്ടായിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

You might also like

-