വയനാട്ടിൽ രോഗം എത്തിയത് കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്ന്
സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊവിഡ് വന്നത്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരും വയനാട് സ്വദേശികള്‍. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊവിഡ് വന്നത്. കോയമ്ബേട് പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്ക് കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി താലൂക്കില്‍ കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് ഇയാളുള്ളത്.
ഇയാളുമായി സമ്ബര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറുടെ 84 വയസ്സുള്ള അമ്മയ്ക്കും 42 വയസ്സുള്ള ഭാര്യക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.