മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഭാഗമായി പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ച് മാറ്റണമെന്ന് കൃഷി വകുപ്പിന്റെ ഉത്തരവ്.
2018 ജൂണ്‍ ഒന്നിനാണ് ടി.വി.അനുപമ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.
ആലപ്പുഴയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഭാഗമായി നിലം നികത്തി നിര്‍മിച്ച പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ച് മാറ്റണമെന്ന് കൃഷി വകുപ്പിന്റെ ഉത്തരവ്. പൊലീസ് സംരക്ഷണത്തില്‍ ഉടന്‍ പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ച് മണ്ണ് നീക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആലപ്പുഴ മുന്‍ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ കൃഷി വകുപ്പ് തള്ളി. വീണ്ടും തെളിവെടുപ്പ് നടത്തണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം.
2018 ജൂണ്‍ ഒന്നിനാണ് ടി.വി.അനുപമ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് റിസോര്‍ട്ട് കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ലേക്ക് പാലസ് പ്രതിനിധികളുടെ അടക്കം വാദങ്ങള്‍ കേട്ട ശേഷമാണ് കാര്‍ഷികോത്പാദന കമ്മീഷണര്‍ അപ്പീല്‍ തള്ളിയത്. കൂടാതെ നികത്തിയ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കണം. ഇതിനായി പോലീസ് സംരക്ഷണം നല്‍കണമെന്നും കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.