സഹായ മെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ല: കർദ്ദിനാൾ ആലഞ്ചേരി

സഭയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും കര്‍ദിനാള്‍ വിശ്വാസികള്‍ക്കായി തയ്യാറാക്കിയ സര്‍ക്കുലറില്‍ പറയുന്നു.

0

വിശ്വാസികൾക്ക് വിശദീകരണവുമായി കർദ്ദിനാൾ ആലഞ്ചേരി. സഹായ മെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ല. അഡ്മിനിസ്ട്രേറ്റർ പദവി തിരികെ നൽകിയതടക്കമുള്ള തീരുമാനം വത്തിക്കാനില്‍ നിന്നാണ് വന്നത്. അതിരൂപതയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സഭയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും കര്‍ദിനാള്‍ വിശ്വാസികള്‍ക്കായി തയ്യാറാക്കിയ സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഞായറാഴ്ച പള്ളകളില്‍ വായിക്കും.

You might also like

-