സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കാന്‍ തീരുമാനം ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം
വര്‍ധിച്ച പിഴ ഈടാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
തിരുവനന്തപുരം :ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വീണ്ടും പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വര്‍ധിച്ച പിഴ ഈടാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
കേന്ദ്ര നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വാഹന പരിശോധന ഓണക്കാലത്ത് നിര്‍ത്തിവെച്ചത്. എന്നാല്‍ പരിശോധന തണുപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും വകുപ്പിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ പരിശോധന വീണ്ടും കര്‍ശനമാക്കുന്നത്. എന്നാല്‍ പിഴ ഈടാക്കില്ല. പകരം കേന്ദ്ര നിയമപ്രകാരമുള്ള പിഴത്തുക കണക്കാക്കി കോടതിയിലേക്ക് വിടും.
കോടതി നോട്ടീസ് കിട്ടുന്ന മുറക്ക് പിഴയടച്ചാല്‍ മതി. ഇതിനെടുക്കുന്ന കാലതാമസത്തിനുള്ളില്‍ വിഷയത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പിഴ കുറയ്ക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ നിയമവകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തീരുമാനം. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കല്‍, ഡ്രൈവിങിനിടെയുള്ള ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് പിഴ കുറയ്ക്കാന്‍ ഇടയില്ല