മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ 6 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു
ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. ഉരുൾപൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ 10 പേരുടെ മൃതദേഹം ലഭിച്ചു.
തിരുവനന്തപുരം :സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ 6 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. ഉരുൾപൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ 10 പേരുടെ മൃതദേഹം ലഭിച്ചു. കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഇവിടെ കണ്ടെടുത്ത ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരുടെയും മൃതദേഹം ലഭിച്ചു. ഇവർക്കു പുറമേ ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ, കൂവപ്പള്ളിയിൽ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവർ ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം.
കൊക്കയാറിൽ ഏഴുപേരിൽ 5 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് പേർ കുട്ടികളാണ്. ഷാജി ചിറയിൽ(56), അഫ്‌സാന ഫൈസൽ(8), അഫിയാൻ ഫൈസൽ(4), അംന സിയാദ് (7) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് .കൊക്കയാർ ചേരിപ്പുറത്ത് സിയാദിൻ്റ ഭാര്യ ഫൗസിയ (28), മകൻ അമീൻ (7) എന്നിവരുടെ മൃതദേഹങ്ങൾ കൂടി ഒടുവിൽ കണ്ടെത്തു കണ്ടെടുത്തു.
മുണ്ടക്കയത്തുമാണ്. ഫൗസിയ,അമീൻ സിയാദ്, സച്ചു ഷാഹുൽ എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നു.
കൊക്കയാറിൽ തിരച്ചിൽ പുരോഗമിക്കുന്നു. മകൾ അംനയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഇതു വരെ അഞ്ച് പേരെയാണ് കണ്ടെടുത്തത്.മഴയെ വകവയ്ക്കാതെ നടക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വാഴൂർ സോമൻ എം എൽ എ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ ഡെവലപ്പ്മെൻ്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എ ഡി എം ഷൈജു പി. ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരോഗമിക്കുകയാണ്.