വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി,വിദഗ്ധ സംഘത്തെ അയയ്ക്കും
വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയിലാണ് വിഷവാതകമായ സ്റ്റെറീന്‍ ചോര്‍ച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി. വാതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചെന്ന് എല്‍ജി കമ്ബനി അറിയിച്ചിട്ടുണ്ട്. അതേ സമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചു.