ഉത്തരാഖണ്ഡിൽ മഞ്ഞുമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി
ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി. ഒരു മൃതദേഹം ഋഷി ഗംഗ ഹൈഡൽ പ്രൊജക്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മറ്റൊന്ന് മൈതാനയിൽ നിന്നുമാണ് കണ്ടെത്തിയത്. ജെസിബികളും മറ്റും ഉപയോഗിച്ചാണ് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്. ഇതേതുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയിൽ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു.പ്രളയം നാശം വിതച്ച റെനി ഗ്രാമത്തിൽ ഋഷി ഗംഗയ്ക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഒലിച്ചുപോയതോടെ ചൈന അതിർത്തിയിലേക്ക് റോഡ് മാർഗം ഉള്ള ഗതാഗതം ദുഷ്‌കരമായി. ഇവിടെയുള്ള ഗ്രാമീണർക്ക് ഹെലികോപ്റ്റർ മാർഗമാണ് ഭക്ഷണപദാർത്ഥങ്ങൾ അടക്കമുള്ളവ സേന എത്തിക്കുന്നത്.