ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്.

0

ഷിംല : ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി. 25-30 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 10 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവർത്തനത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേത്യത്വം നൽകിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണസേനയുടെ 25 പേർ അടങ്ങുന്ന സംഘവും എത്തി. മണ്ണിടിയിൽ ആളുകൾ കുടുങ്ങിക്കിടന്നുണ്ടോ എന്ന സംശയത്തെ തുടർന്നാണ് തെരച്ചിൽ. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് കേന്ദ്രസഹായം ഉറപ്പ് നൽകി.

You might also like

-