മൊഡേണ വാക്‌സിന് അടിയന്തിര ഉപയോഗത്തിനാണ് അനുമതി നൽകി ഡിസിജിഐ
സിപ്ല ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്കാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്
ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി.സിപ്ല ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്കാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. രാജ്യത്ത് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ഇതോടെ ഡിസിജിഐ അനുമതി നൽകുന്ന നാലാമത്തെ വാക്‌സിനായി മൊഡേണ. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച മൂന്ന് വാക്സിനുകൾ.
യുഎസ് നിർമ്മിത വാക്‌സിനായ മോഡേണ ഇന്ത്യയ്ക്ക് നൽകാൻ യുഎസ് സർക്കാരും അനുമതി നൽകിയിരുന്നു. ഇക്കാര്യം ജൂൺ 27 ന് മോഡേണ നേരിട്ട് ഡിസിജിഐയെ അറിയിച്ചിരുന്നു. ഇതിനൊപ്പമാണ് ഇറക്കുമതിയ്ക്ക് സിപ്ല അനുമതി തേടിയത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയ്ക്കും വാക്‌സിൻ എത്തിക്കുന്ന പദ്ധതിയായ കൊവാക്‌സിലൂടെയാകും ഇന്ത്യയ്ക്കും വാക്‌സിൻ എത്തിക്കുക. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിന് കീഴിൽ 2019 ലെ ന്യൂ ഡ്രഗ്‌സ് ആന്റ് ക്ലിനിക്കൽ ട്രയൽ നിബന്ധനകൾക്ക് വിധേയമായിട്ടാണ് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകിയത്.