എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി ഫെബ്രുവരി 24വരെ ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരും.

ശിവങ്കറിനെ വിശദമായി ചോദ്യം ചേയ്യണ്ടതുണ്ടെന്ന വാദമായിരുന്നു കസ്റ്റഡി കാലാവധി നീട്ടാനായി ഇ.ഡി മുന്നോട്ടുവച്ചത്. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതായും ഇഡി കോടതിയില്‍ പറഞ്ഞു

0

കൊച്ചി |ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നേരത്തെ കോടതി ചോദ്യം ചെയ്യലിനായി നല്‍കിയ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്. നാല് ദിവസം കൂടി ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ചതോടെ ഫെബ്രുവരി 24വരെ ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരും.

ശിവങ്കറിനെ വിശദമായി ചോദ്യം ചേയ്യണ്ടതുണ്ടെന്ന വാദമായിരുന്നു കസ്റ്റഡി കാലാവധി നീട്ടാനായി ഇ.ഡി മുന്നോട്ടുവച്ചത്. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതായും ഇഡി കോടതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ ഫെബ്രുവരി 24നകം പൂര്‍ത്തിയാക്കാമെന്നും ഇഡി കോടതിയെ അറയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശിവങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. അതേ സമയം ചോദ്യം ചെയ്യലില്‍ പരാതിയില്ലെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ ഇഡി കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞത്.അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും കൂടുതലാണെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം അംഗീകരിച്ച കോടതി ശിവശങ്കറിന് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ നൽകണമെന്നും നിർദേശിച്ചു.ഫെബ്രുവരി 14 ന് രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

You might also like

-