കത്ത് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച്

തൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസിൽ നിര്‍ണായക തെളിവായ കത്തിൻ്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ.

0

തിരുവനന്തപുരം | കത്ത് വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണമെന്നു ക്രൈം ബ്രാഞ്ച് , ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. പ്രതിപക്ഷ കക്ഷകൾ ദിവസങ്ങളിലെയും സമരമാ നടത്തുന്ന സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടത്തെൽ സംഭവത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനൻ്റെ ശുപാർശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും കൂടുതൽ ജീവനക്കാരിൽ നിന്ന് മൊഴിയുമെടുക്കും.
തൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസിൽ നിര്‍ണായക തെളിവായ കത്തിൻ്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ.അതേസമയം കത്തുമായി ബന്ധപ്പെട്ട് കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിലിൽ നിന്ന് ടെലിഫോണിലൂടെ ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു.
മേയറുടെ പരാതിയിൽ വ്യാജരേഖ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്

കത്തിന്റെ സത്യാവസ്ഥ കണ്ടെത്തിയ ശേഷം നിയമനത്തിലെ അഴിമതി അന്വേഷിച്ചാൽ മതിയെന്നാണ് വിജിലൻസ് നിലപാട്. ഇതിന്റെ ഭാഗമായി മേയറുടെ ഓഫീസിലെ കന്പ്യൂട്ടർ ഇന്ന് വീജിലൻസ് പരിശോധിക്കും. കോർപ്പറേഷനിലെ വിനോദ്, ഗിരീഷ് എന്നി ജീവനക്കാരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രചരിക്കുന്നത് പോലൊരു കത്ത് നൽകിയിട്ടില്ലെന്നാണ് ഇവർ നൽകിയ മൊഴി.

You might also like

-