കോൺഗ്രസ്സിനെ ഒഴുവാക്കി ബി ജെ പി ക്കെതിരെ ദേശീയതലത്തിൽ മത നിരപേക്ഷ ബദലിന് സി പി എം
ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ പരാജയപ്പെടുത്തി , ഇടതുപക്ഷത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുക, ഒപ്പം മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയാണ് സിപിഎംഇനി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത്
ഡൽഹി :പ്രതിപക്ഷ പാർട്ടികളും ,ഇടതുപക്ഷ പാർട്ടികളുമായുള്ള ദേശീയതലത്തിൽ കോൺഗ്രസ്സ് രൂപകൊടുത്ത
ബി ജെ പി വിരുദ്ധ കൂട്ടുകെട്ടിന് വിരുദ്ധമായി രാഹുൽ ഗാന്ധി ഇടതുപക്ഷവുമായി നേരിട്ടുള്ള മത്സരത്തിന് വയനാട്ടിലേക്ക് എത്തിയതോടെ ദേഷ്യ തലത്തിൽ കോൺഗ്രസ്സിനെ ഒഴുവാക്കിപുതിയ ബി ജെ പി വിരുദ്ധ ദേശീയ മതനിരപേക്ഷ ബദലിനുള്ള ശ്രമങ്ങൾ സിപിഎം തുടങ്ങി. മായാവതിയെ മുൻനിർത്തിയുള്ള കൂട്ടായ്മക്കാണ് സിപിഎം ശ്രമിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ കൂട്ടായ്മയിൽ കോൺഗ്രസ് കാഴ്ചക്കാരാകുമെന്നും സിപിഎം മുന്നറിയിപ്പ് നൽകുന്നു. ദേശിയ രാഷ്ട്രീയത്തിൽ ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ പരാജയപ്പെടുത്തി , ഇടതുപക്ഷത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുക, ഒപ്പം മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയാണ് സിപിഎംഇനി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് . കേന്ദ്രത്തിൽ മതേതര ബദലുണ്ടാകും, അതിന് ആര് നേതൃത്വം നൽകും എന്നത് പ്രശ്നമല്ല എന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് തന്നെ മത്സരിക്കാനിറങ്ങുന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ സിപിഎമ്മിനും ഇടതുപക്ഷ പാർട്ടികൾക്കും കടുത്ത അമർഷമുണ്ട്.
നരേന്ദ്രമോദിക്ക് എതിരെ അഞ്ച് വർഷമായി പൊതുവെഇടതുപക്ഷവും കോൺഗ്രസ്സും ഒരേ നിലപാടാനാണ് സ്വീകരിച്ചു വന്നത് . പാർലമെന്‍റിൽ കോൺഗ്രസുമായി യോജിച്ച പോരാട്ടങ്ങലും സിപിഎം നടത്തിയിരുന്നു എന്നാൽ ഈ ധാരണയ്ക്ക് വിരുദ്ധമായാണ് രാഹുൽ വയനാട്ടിൽ മത്സരിക്കയാണ് ഈ സാഹചര്യത്തിൽ നിലപാട് നിന്നും വ്യതിചലിച്ച രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം സംഘടിപ്പിക്കാനാണ് ഇടതുപാർട്ടികളുടെ ദേശിയ തലത്തിലുള്ള തീരുമാനം .
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ചേർന്നു മത്സരിക്കുന്നതിനോട് സി പി ഐ എം കേരളം ഘടകം വിയോചിപ്പ് പ്രകടിപ്പിച്ചിരുന്നു ബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയാകാമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിചിരുന്നു .എന്നാൽ കേരളത്തിൽ കോൺഗ്രസ്സ് ദേഷ്യ തലപര്യങ്ങൾ മറന്ന് സി പി ഐ എം നെ നേരിടുമ്പോൾ കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മക്ക് രൂപം കൊടുക്കാൻ ശ്രമം ആരംഭിച്ചിരിക്കുകയാണ് സിപിഎം
ഉത്തർപ്രദേശിൽ ബി ജെ പി യെയും കോൺഗ്രസിനെയും ശക്തമായി എതിർക്കുകയാണ് മായാവതിയെയും അഖിലേഷ് യാദവ് സഖ്യത്തെയും ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ പ്രാദേശിക കക്ഷികളെ കൂടെ കൂട്ടി മതേതര ബദലിനാണ് സിപിഎമ്മിന്‍റെ ശ്രമം