സിപിഎം സംസ്ഥാന സമ്മേളത്തിന് മാറ്റമില്ല മാർച്ച് ഒന്നു മുതൽ നാലുവരെ
സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം | സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി കോൺഗ്രസിന്‍റെ തീയതിക്കും മാറ്റമില്ല. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റേതാണ് തീരുമാനം. അതേ സമയം കൊവിഡ് മുൻകരുതലിന്റെ ഭാഗമായി റാലി ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്. 15 , 16 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. നേരത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി.പി.എം സമ്മേളനം നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതല്‍ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം മാറ്റിവെക്കുമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. കോവിഡ് വ്യാപകമായ സമയത്ത് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് പരക്കെ വിമര്‍ശനവിധേയമായിരുന്നു.