സി പി ഐ എം പഞ്ചായത്തംഗം മാനിറച്ചിയുമായി പിടിയില്‍

പള്ളനാട് പുളിക്കരവയല്‍ സ്വദേശിനിയും മറയൂര്‍ പ ഞ്ചായത്ത് സി.പി.എം പ്രതിനിധിയുമായ സഹായമേരി (38) യാണ് മാനിറച്ചിയുമായി പിടിയിലായത് . മാനിറച്ചിയും വേവിക്കാനുപയോഗിച്ച പാത്രങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

0

മറയൂര്‍. മറയൂരിൽ വനത്തിൽ വേട്ടയാടി പിടിച്ച മനിറച്ചി പാകപ്പെടുത്തുന്നതിനിടയിൽ ഗ്രാമപഞ്ചായത്തഅംഗം വനപാലകരുടെ പിടിയിൽ . പള്ളനാട് പുളിക്കരവയല്‍ സ്വദേശിനിയും മറയൂര്‍ പ ഞ്ചായത്ത് സി.പി.എം പ്രതിനിധിയുമായ സഹായമേരി (38) യാണ് മാനിറച്ചിയുമായി പിടിയിലായത് . മാനിറച്ചിയും വേവിക്കാനുപയോഗിച്ച പാത്രങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

വ്യാവാഴ്ച പതിനൊന്നുമണിയോടുകൂടി മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ ജോബ് നെരിയാംപറമ്പിലിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാച്ചിവയല്‍ വനപാലകസംഘം സഹായമേരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാനിറച്ചി പിടികൂടിയത്.ചന്ദന റിസർവിൽ നിന്ന് കൊന്നൊടുക്കിയ മാനിനെ ഇറച്ചിയാക്കി വീട്ടിൽ സൂക്ഷിക്കുകയും വിൽപന നടത്തുകയും ഇവർ മറ്റുള്ളവർക്ക് വില്പന നടത്തിവരുകയും ചെയ്തതായാണ് വനം വകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത് സംഭവവുമായി കൂടുതൽ അന്വേഷണം നടത്തി വരുന്നതായി റേഞ്ച് ഓഫീസർ ജോബ് നെരിയാംപറമ്പിൽ പറഞ്ഞു

You might also like

-