വനിതാമതിലിൽ ക്രിസ്റ്റൻ മത ന്യുനപക്ഷങ്ങളും പങ്കെടുപ്പിക്കാൻ സി പി ഐ എം

ഹിന്ദുമത സംഘടനകളെ മാത്രം വിളിച്ചു ചേര്‍ത്തു പ്രത്യേക മതിലുണ്ടാക്കുന്നതില്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ പ്രധാന സംഘാടകരായി ഹിന്ദുത്വ സംഘടനാ ഭാരവാഹികളെ നിയമിച്ചതും വിവാദമായിരുന്നു.

0

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ഹൈന്ദവ സംഘടനകൾക്ക് പുറമെ മത ന്യൂനപക്ഷങ്ങളേയും പങ്കെടുപ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം. എല്ലാ മത വിഭാഗങ്ങളേയും ക്ഷണിക്കാനാണ് തീരുമാനം. ന്യൂനപക്ഷ മത മേലധ്യക്ഷന്മാരേയും ന്യൂനപക്ഷങ്ങളേയും ക്ഷണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്കേരട്ടറിയേറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനം സര്‍ക്കാരിനെ ഉടന്‍ അറിയിക്കും. വര്‍ഗീയ മതിലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മതത്തിന്റേയും ജാതിയുടേയും പേരില്‍ സി.പി.എം ചടങ്ങുകള്‍ നടത്തരുതെന്ന് വി.എസും പറഞ്ഞിരുന്നു.

ഹിന്ദുമത സംഘടനകളെ മാത്രം വിളിച്ചു ചേര്‍ത്തു പ്രത്യേക മതിലുണ്ടാക്കുന്നതില്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ പ്രധാന സംഘാടകരായി ഹിന്ദുത്വ സംഘടനാ ഭാരവാഹികളെ നിയമിച്ചതും വിവാദമായിരുന്നു. നിയമ സഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും മതില്‍ വര്‍ഗീയമാണെന്നു ആക്ഷേപിച്ചിരുന്നു. സി.പി.എം സെക്രട്ടേറിയറ്റിലും ഒരു മത വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ചെലവില്‍ മതില്‍ പണിയുന്നതിനേതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അതു കൊണ്ടാണ് അവസാനം എല്ലാവരേയും വിളിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയതും

You might also like

-