മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെകോടതി വിധിപറയും

ആഢംബര വാഹന ഇടപാടുകളിലും മോൻസ് മാവുങ്കൽ തട്ടിപ്പ് നടത്തിയിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ആലപ്പുഴ ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കാരവാൻ അടക്കം ഏഴു കോടി രൂപയുടെ ആഢംബ വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് പണം തട്ടി എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നേരത്തെ മോൻസൺ നൽകിയ പരാതിയിൽ ഇദ്ദേഹത്തെ പ്രതിചേർത്തിരുന്നു.

0

കൊച്ചി :പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെ ഉത്തരവ് പുറപ്പെടുവിക്കും. പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കും. എറണാകുളം എ.സിജെ.എം കോടതിയിൽ പ്രതി മോൺസൺ മാവുങ്കൽ ജാമ്യാപേക്ഷ നൽകിയിരുന്നു. മോൺസനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ ക്രൈംബ്രാഞ്ചും ഇതേ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയത്. എച്ച്.എസ്.ബി.സി ബാങ്കിലെ വ്യാജ രേഖ ഉണ്ടാക്കിയാണ് മോൺസൺ തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. പ്രതികൾക്കെതിരെ തെളിവുകൾ ഇല്ലെന്നും പരാതിക്കാർ പണം നൽകിയതിന് രേഖകളില്ലായെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും ഇയാളുടെ സൗഹൃദത്തിലുണ്ടായിരുന്നുവെന്നാണ് വാർത്തകൾ. 60 കോടിയുടെ തട്ടിപ്പ് നടത്തിയതായി മുൻ സഹായി അജി പറഞ്ഞിരുന്നു. മോൺസൺ മാവുങ്കലിനെ പരിചയമുണ്ടെന്നും പുരാവസ്തു കാണാൻ അവിടെ പോയിട്ടുണ്ടെന്നും എന്നാൽ പണമിടപാടുകളിൽ ബന്ധമില്ലെന്നും മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

അതേസമയം ആഢംബര വാഹന ഇടപാടുകളിലും മോൻസ് മാവുങ്കൽ തട്ടിപ്പ് നടത്തിയിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ആലപ്പുഴ ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കാരവാൻ അടക്കം ഏഴു കോടി രൂപയുടെ ആഢംബ വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് പണം തട്ടി എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നേരത്തെ മോൻസൺ നൽകിയ പരാതിയിൽ ഇദ്ദേഹത്തെ പ്രതിചേർത്തിരുന്നു.

കാരവാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 21 ആഢംബര വാഹനങ്ങൾ വ്യവസായിയുമായി കച്ചവടത്തിന് ധാരണയായിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിൽ നശിച്ച വാഹനങ്ങളായിരുന്നു ഇവയെന്ന് മനസ്സിലാക്കിയതോടെ വ്യവസായി ഇടപാടിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ മോൻസൺ വ്യവസായിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശ പ്രകാരം വ്യവസായിയെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനിടെയാണ് പുതിയ റിപ്പോർട്ട് അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എസ് പിയ്ക്ക് കൈമാറിയത്.

You might also like

-