കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.

2018 ജനുവരി 17 നാണ് ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിലെ ഗ്രാമത്തില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നുവെന്നും കണ്ടെത്തി.

0

പത്താന്‍കോട്ട്: കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ 132 സാക്ഷികളെ വിസ്തരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം തുടര്‍ച്ചയായി നടന്ന വിചാരണ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആരംഭിച്ചത്.

ഇരയുടെ കുടുംബത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മു കശ്മീരില്‍ നിന്നും പത്താന്‍കോട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ചില അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കുടുംബം കേസ് ജമ്മു-കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്.

2018 ജനുവരി 17 നാണ് ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിലെ ഗ്രാമത്തില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നുവെന്നും കണ്ടെത്തി.

കേസില്‍ എട്ട് പ്രതികളാണുള്ളത്. സഞ്ചി റാം, മകന്‍ വിശാല്‍, മറ്റൊരു അനന്തരവന്‍, രണ്ട് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്.

You might also like

-