ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യം ഇന്ന് കോടതി പരിഗണിക്കും

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടു.

0

ബെഗളുരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടു.

കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ച കോടതി അസുഖ ബാധിതനായ ബിനീഷിന്‍റെ അച്ഛനെ കാണാനും ശിശ്രുഷിക്കാനും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹർജി പരിഗണിച്ച കോടതി അച്ഛനെ ശിശ്രുഷിക്കാൻ ജാമ്യം അനുവദിച്ചുകൂടെ എന്ന് ഇ ഡി യോട് ആരാഞ്ഞിരുന്നു.ഇക്കാര്യത്തിൽ ഇഡിയുടെ എതിർവാദമാണ് വാദമാണ് ഇന്ന് കോടതിൽ കേൾക്കുക. കാന്‍സർ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം. കോടതി ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്.

You might also like

-