അപ്രഖ്യാപിത ഹർത്താലുകൾക്കെതിരെ കോടതി ഏഴു ദിവസ്സം മുൻപ് അറിയിക്കണം
ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു
കൊച്ചി : സംസ്ഥാനത്ത് പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.ഈ ഏഴു ദിവസത്തെ സമയത്തിനുള്ളില്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിക്കാനാകും. വേണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കുകയുമാകാം. കോടതിക്ക് ഹര്‍ത്താല്‍ വിഷയത്തില്‍ ഇടപെടാനുള്ള സമയവും ഇതുവഴി ലഭിക്കും.
ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.