എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കോടതി ഇ ഡി കഷ്ടസ്റ്റഡിയിൽ വിട്ടു

തന്നെ 12 മണിക്കൂർ ചോദ്യം ചെയ്തതാണെന്നും തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നു ഭക്ഷണം കഴിക്കാൻ പോലും ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ഡിജിറ്റൽ തെളുവുകൾ ശേഖരിക്കാനുണ്ടെന്നും കൂടുതൽ പരിശോധന വേണമെന്നുമുള്ള ഇ ഡി യുടെ ആവശ്യം പരിഗണിച്ചാണ് കോടതി അഞ്ചുദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്

0

കൊച്ചി | ലൈഫ് മിഷന്‍ കേസില്‍ ഇ ഡി അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കഷ്ടസ്റ്റഡിയിൽ വിട്ടു വേണ്ട സമയത്ത്‌ വൈദ്യ സഹായം നല്കണം .രണ്ടുമണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇടവേള നൽകണം തുടങ്ങിയ നിർദേശങ്ങൾക്ക് വിധേയമായാണ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുള്ളത് . കൂടുതൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡിയിൽ വേണമെന്ന ഇ ഡി യുടെ വാദം തള്ളിക്കളയണമെന്നു ശിവശങ്കർ ആവശ്യപ്പെട്ടു .തന്നെ 12 മണിക്കൂർ ചോദ്യം ചെയ്തതാണെന്നും തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നു ഭക്ഷണം കഴിക്കാൻ പോലും ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ഡിജിറ്റൽ തെളുവുകൾ ശേഖരിക്കാനുണ്ടെന്നും കൂടുതൽ പരിശോധന വേണമെന്നുമുള്ള ഇ ഡി യുടെ ആവശ്യം പരിഗണിച്ചാണ് കോടതി അഞ്ചുദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.തിങ്കളാഴ്ച ശിവശങ്കറെ കോടതിയിൽ ഹാജരാക്കണം.

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി യാണ് . ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്.  കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. സരിത്, സ്വപ്‌ന, സന്ദീപ്, യദു കൃഷ്ണന്‍, ഖാലിദ് തുടങ്ങിയവരാണ് ലൈഫ് മിഷന്‍ കേസിലെ മറ്റുപ്രതികള്‍.ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എൻഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ട്

സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പ്രധാന തെളിവാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കേസില്‍ തെളിവാണ്.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി റിപ്പോര്‍ട്ടുണ്ട്. ശിവശങ്കറിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ചാറ്റുകളുടെയും മറ്റു ഇടപാടുകളുടെയും രേഖകള്‍ ഉണ്ട്. ഇവ പരിശോധിച്ചാല്‍ ശിവശങ്കറിന് കേസിലുള്ള പങ്ക് വ്യക്തമാകുമെന്നും ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും ഇഡി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

You might also like

-