നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി
പുറത്തുനിന്നുള്ള കക്ഷികൾക്ക് കേസിൽ കക്ഷി ചേരാനുള്ള അവകാശമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം
നിയമസഭ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തലക്ക് തിരുവനന്തപുരം സിജെഎം കോടതിയില്‍നിന്ന് തിരിച്ചടി. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വെക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി.പുറത്തുനിന്നുള്ള കക്ഷികൾക്ക് കേസിൽ കക്ഷി ചേരാനുള്ള അവകാശമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം. കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കേസില്‍ ചെന്നിത്തലക്കേറ്റത് വന്‍ തിരിച്ചടിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് ചെന്നിത്തലയുടേത്.കോടതി വിധിയിലൂടെ അത് പൊളിഞ്ഞു.ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസില്‍ ആണ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.