സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച കേസിൽ സംവിധായികയുടെയും സഹായിയുടെയും മുൻകൂർ ജാമ്യഹർജി കോടതി തള്ളി.
ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജി തള്ളിയത്.കോട്ടയം വൈക്കം എൻ.ഇ. വാർഡ് സ്വദേശിനിയും ഇപ്പോൾ മുട്ടട ഗാന്ധിസ്മാരക നഗറിൽ ജി.എസ്.എൻ. -97 ൽ താമസക്കാരിയുമായ ശ്രീല പി. മണി എന്ന ലക്ഷ്മി ദീപ്തി ഇവരുടെ സഹായി പാറശ്ശാല മുരിയങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷൻ സി.ഇ.ഒ. യുമായ എബിസൺ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് കോടതി തള്ളിയത്.
തിരുവനന്തപുരം | സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിൽ ഒപ്പിട്ടശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച കേസിൽ സംവിധായികയുടെയും സഹായിയുടെയും മുൻകൂർ ജാമ്യഹർജി കോടതി തള്ളി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജി തള്ളിയത്.കോട്ടയം വൈക്കം എൻ.ഇ. വാർഡ് സ്വദേശിനിയും ഇപ്പോൾ മുട്ടട ഗാന്ധിസ്മാരക നഗറിൽ ജി.എസ്.എൻ. -97 ൽ താമസക്കാരിയുമായ ശ്രീല പി. മണി എന്ന ലക്ഷ്മി ദീപ്തി ഇവരുടെ സഹായി പാറശ്ശാല മുരിയങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷൻ സി.ഇ.ഒ. യുമായ എബിസൺ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് കോടതി തള്ളിയത്.
പ്രതികൾ യുവതിയിൽനിന്ന് ഒപ്പിട്ട് വാങ്ങിയ കരാർ പത്രം കണ്ടെടുക്കാനും സിനിമയിലെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പരിശോധിക്കാനും, സെൻസർ ബോർഡിന്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. നഗ്നചിത്രങ്ങൾ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അതിന് തയ്യാറായിരുന്നില്ല.