ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി അറസ്റ് പാടില്ല

കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റ് അടുത്ത ബുധനാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. ദിലീപിന്‍റെയും കൂട്ടുപ്രതികളായ നാല് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, കോടതി നിർദേശപ്രകാരമാണ് പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യാൻ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. ഞായർ, തിങ്ക‌ൾ, ചൊവ്വ എന്നീ ദിവസങ്ങളിലായി ചോദ്യം ചെയ്ത്, വ്യാഴാഴ്ച അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ജസ്റ്റിസ് പി ഗോപിനാഥ് നിർദേശിച്ചത്.

മൂന്ന് ദിവസമായി, ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവറും ബന്ധുവുമായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്തുതിരുന്നു . ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ വി ഐ പി എന്ന് വിശേഷിപ്പിച്ചിട്ടുള്ള ശരത്ത് ജി നയറിന്റ മുൻകൂർ ജാമ്യാപേക്ഷ പ്രത്യകം കോടതി പരിഗണിക്കുന്നുണ്ട് . തനിക്കെതിരെ അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ നിയമ നടപടികൾ ആരംഭിക്കുമെന്നും ഇയാളെ നുണ പരിശോധന അടക്കമുള്ള ഷഷ്ട്രിയ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്ന് ശരത്ത് ജി നായർ അറിയിച്ചു

You might also like

-