സതീശൻ ആശ്വസം സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ 50 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി.

ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല

0

കൊച്ചി | സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇടതുമുന്നണി പ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് ആണ് ഹര്‍ജി നല്‍കിയിരുന്നത്. അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു.

ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പി വി അൻവർ ആരോപിച്ചത്.

You might also like

-