രാജ്യം അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പിടിയിൽ പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു
ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത് .ഇതുവരെ രാജ്യത്തു ഇതുവരെ 9287 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ഡൽഹി | രാജ്യം അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പിടിയിൽ പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഒടുവിൽ പുറത്ത് വന്ന കണക്കുകളനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 317 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.491 മരണം റിപ്പോർട്ട് ചെയ്‌തു. ടി പി ആറിൽ വർധന 16.41%. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത് .
രാജ്യത്തു ഇതുവരെ 9287 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. മുംബൈയിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി.
പന്ത്രണ്ടായിരത്തിൽ അധികം പേർക്കാണ് ഇന്നലെ പുണെയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന ജില്ലയായി പുണെ മാറി. മുംബൈയിൽ പൊലീസിലെ 12 ഉദ്യോഗസ്ഥർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു
കേരളത്തിലും രോഗബാധിതരുടെ തോത് വൻതോതിൽ വര്ധിച്ചിരിക്കുകയാണ് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.