നിർമ്മാണ നിരോധനം ആനവിലാസം വില്ലേജിനെ ഒഴിവാക്കി

മൂന്നാറിൽ തോട് ,പുഴ സക്കർ ഭൂമി എന്നിവിടങ്ങൾ കൈയേറ്റം തടയണമെന്ന് കൈയേറിയ ആളുകളുടെ ഭൂമി ഒഴിപ്പിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട് . ഒന്നു എർത്ത് ഒന്നു ലൈഫ് എന്ന സംഘടനാ നൽകിയ ഹർജിയിലാണ് മുന്നാറിൽ നിർമ്മാണം ആരഭിക്കും മുൻപ് നിരാക്ഷേപ സാക്ഷി പത്രം നിർബന്ധമാക്കിയത് . കോടതി ഉത്തരവ് മൂന്നാർ എന്നതിന് പകരം ജില്ലാ ഭരണ കൂടം പിന്നീട് എട്ടു വില്ലേജ്‌ജുകളിൽ എൻ ഓ സി നിര്ബന്ധമാക്കയായിരിന്നു ഭൂമി കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് എൻ ഓ സി എട്ടു വില്ലേജുകളിൽ നിർബന്ധമാക്കിയത്

0

ഇടുക്കി| മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി (എതിർപ്പില്ലാ രേഖ) വേണ്ട പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ആനവിലാസം വില്ലേജിനെ ഒഴിവാക്കി. മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ റവന്യൂ വകുപ്പിൽ നിന്നുള്ള നിരാക്ഷേപസാക്ഷിപത്രം /എൻ ഓ സി  (എതിർപ്പില്ലാ രേഖ )നിർബന്ധമാക്കിയിരുന്നു. ചിന്നക്കലനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി,മൂന്നാർ എന്നീ വില്ലേജുകളിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നത്. എന്നാൽ എൻ ഓ സി എന്നത് നിർമ്മാണ നിരോധമാകുകയും ചെയ്തു സർക്കാർ

ഇടുക്കി ജില്ലയിലെ മൂന്നാറിൽ തോട് ,പുഴ സക്കർ ഭൂമി എന്നിവിടങ്ങൾ കൈയേറ്റം തടയണമെന്ന് കൈയേറിയ ആളുകളുടെ ഭൂമി ഒഴിപ്പിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട് . ഒന്നു എർത്ത് ഒന്നു ലൈഫ് എന്ന സംഘടനാ നൽകിയ ഹർജിയിലാണ് മുന്നാറിൽ നിർമ്മാണം ആരഭിക്കും മുൻപ് നിരാക്ഷേപ സാക്ഷി പത്രം നിർബന്ധമാക്കിയത് . കോടതി ഉത്തരവ് മൂന്നാർ എന്നതിന് പകരം ജില്ലാ ഭരണ കൂടം പിന്നീട് എട്ടു വില്ലേജ്‌ജുകളിൽ എൻ ഓ സി നിര്ബന്ധമാക്കയായിരിന്നു ഭൂമി കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് എൻ ഓ സി എട്ടു വില്ലേജുകളിൽ നിർബന്ധമാക്കിയത്. മുന്നാറിനോട് ചേർന്നുള്ള ആനവിരട്ടി വില്ലേജിനെ നിർമ്മാണ നിരോധനത്തിന്റെ പരിധിയിൽ
കൊണ്ട് വരുന്നതായനായി തീരുമാനിച്ച റവന്യൂ ഉദ്യോഗസ്ഥർ ആനവിരട്ടിക്ക് പകരം നൂറുകിലോമീറ്റർ അകലെയുള്ള അനാവിലാസം വില്ലേജിനെ തെറ്റായി എഴുതിച്ചേർത്തതാണ് . എന്നാൽ ആനവിലാസം വില്ലേജിനെ ഈ പരിധിയിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചിരുന്നു. ആ പരാതികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയരുന്നു.

ആനവിലാസം വില്ലേജ് മൂന്നാറിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്നും, പ്രധാന ജീവനോപാധി കൃഷിയാണെന്നും ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ടൂറിസം മേഖലയുമായി ആനവിലാസം വില്ലേജിന് ബന്ധമില്ല. മൂന്നാർ പ്രദേശത്തുള്ളതു പോലെയുള്ള ഭൂമി കയ്യേറ്റങ്ങളോ വൻകിട നിർമ്മാണ പ്രവർത്തനങ്ങളോ നടക്കുന്നില്ലായെന്നും ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാരണങ്ങൾ ആനവിലാസം വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

You might also like

-