പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ ദേശീപാത 85 വികസനത്തിന് തിരിച്ചടിയായി ,തുടർ നടപടിക്ക് സർക്കാരിനെ ചുമതലപ്പെടുത്തി ഹൈക്കോടതി

വനഭൂമിയുടെ, വിസ്തൃതിയേയും സംബന്ധിച്ച് സർക്കാർ കോടതിയിൽ സമർപ്പിച്ച പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ സംസ്ഥാനം സമർപ്പിച്ച രീതിയെക്കുറിച്ച് ഈ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കൊച്ചി |ദേശീയപാത 85 ൽ നേര്യമംഗലം – വാളറ വരെയുള്ള വികസനം തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിന് വിട്ട് ഹൈ കോടതി.ദേശീയപാത വികസനം തടയരുതെന്നു പറഞ്ഞകോടതി
നേരിയമംഗലം മുതൽ വാളറ വരെയുള്ള 14.5 കി മി ഹൈവേ വികസനം നടക്കുന്ന റോഡിൻറെ അളവുകൾ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ദേശീയ പാത അതോറിറ്റി (NHAI) ചീഫ് സെക്രട്ടറിക്ക് നൽകണമെന്നു നിർദേശിച്ചു .ദേശീയ പാത അതോറിറ്റിയുടെ വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, രേഖകകൾ പരിശോധിച്ച് വനഭൂമി നഷടപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തി ചീഫ് സെക്രട്ടറി സയബന്ധിതമായി ഉത്തരവിറക്കണം ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്നും കോടതി പറഞ്ഞു .
വനഭൂമിയുടെ, വിസ്തൃതിയേയും സംബന്ധിച്ച് സർക്കാർ കോടതിയിൽ സമർപ്പിച്ച പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ സംസ്ഥാനം സമർപ്പിച്ച രീതിയെക്കുറിച്ച് ഈ കോടതി അതൃപ്തി പ്രകടിപ്പിച്ചു.സംസ്ഥാനം ഈ പ്രദേശം വനഭൂമിയിൽ ഉൾപ്പെട്ട് വരുന്നില്ല എന്ന് സത്യവാഗ്മൂലത്തിൽ പറഞ്ഞെങ്കിലും അനുബന്ധ രേഖകൾ സമർപ്പിക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു

രേഖകൾ സർപ്പിക്കുമെന്നു സംസ്ഥാന സർക്കാർ പറഞ്ഞെങ്കിലും അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിൽ നിന്നും സർക്കാർ പിവാങ്ങുകയായിരിന്നു . എന്നാൽ ഹർജിക്കാരൻ കോടതിക്ക് നൽകിയ സത്യവാഗ്മൂലത്തിൻറ്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഇത്രയും പൊതുജന പ്രാധാന്യമുള്ള ഈ വിഷയം ഈ ഘട്ടത്തിൽ തീരുമാനിക്കാൻ കഴിയില്ലന്നും കോടതി പറഞ്ഞു .
ദേശീയപാത വികസനവുമായി ബന്ധപെട്ടു . സംസ്ഥാനസർക്കാരിന്റെ വ്യക്തതയില്ലാത്ത നിലപാടുകളും,രേഖകൾ നൽനല്കാതിരുന്നതും കാരണം ഇത് സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ ഡിവിഷൻ ബെഞ്ചിന് കഴിയാതെവന്നുഎന്നും വിധിന്യായത്തിൽ ചൂണ്ടികാണിക്കുന്നുണ്ട് .
അതേസമയം വനഭൂമി സംബന്ധിച്ച പ്രശ്നവും, റോഡ് വീതി സംബന്ധിച്ച പൊതു ആവശ്യവും കണക്കിലെടുത്ത് അന്തിമ തീരുമാനം നിലനിൽക്കുന്ന ഹർജിയിൽ തീരുമാനിക്കും.ഈ കേസിൽ കക്ഷിചേർന്നിട്ടുള്ള കിരൺസിജുവിന്റെയും ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ യും വാദം അപ്പോൾ കേൾക്കുമെന്നും കോടതി പറഞ്ഞു .കോടതി ഇപ്പോൾ തീർപ്പ് കൽപ്പിക്കുന്നത് ദേശീയ പാത അതോറിറ്റി നൽകിയിരിക്കുന്ന പുനഃപരിശോധന ഹർജിയിൽ മാത്രമാണ് (റിവ്യൂ പെറ്റീഷൻ) തീർപ്പാക്കുന്നതെന്നു ഉത്തരവിൽ പറയുന്നു ജസ്റ്റിസ്മാരായ നിതിൻ ജെൻഡർ , സി . ജെ .,ശ്യം കുമാർ വി .എം ജെ .തുടങ്ങിയവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ് .

അതേസമയം ദേശീയപാത 85 ന്റെ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതിഉത്തരവ് നിരാശാജനകമാണ്. ഹൈവേ സംരക്ഷണ സമിതി പറഞ്ഞു ;സംസ്ഥാന ഗവർമെന്റിന്റെ വനവൽക്കരണ താല്പര്യമാണ് കോടതി വിധിയിലൂടെ വീണ്ടും പുറത്തുവന്നിട്ടുള്ളതെന്നും,റോഡ് വനവും വേർതിരിക്കുന്ന സർവ്വേ രേഖകൾ ഉണ്ടായിരുന്നിട്ടും ബന്ധപ്പെട്ട രേഖകൾ കോടതിയിൽ സമർപ്പിക്കാത്തതാണ് റോഡ് വികസനത്തിന് തിരിച്ചടിയായി മാറിയതെന്നും ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു . മലയോരത്തെ ജനങ്ങളോട് പ്രതികാര നടപടിയാണ് ഇടതു സർക്കാർ സ്വീകരിച്ചുവരുന്നത് ഇതിന്റെ തെളിവാണ് കോടതി വിധിയിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും , ഹൈക്കോടതി സർക്കാരിന്റെ ബെഞ്ചിലേക്ക് പന്ത് തട്ടിയിരിക്കുകയാണ്. റോഡ് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത് ഈ വിധി സർക്കാർ ചോദിച്ചു വാങ്ങിക്കുന്നതാണെന്നും ഹൈവേ സംരക്ഷണ സമിതി കുറ്റപ്പെടുത്തി അതേസമയം വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്ന് സർക്കാർ ജനവിരുദ്ധ നിലപാട് ഇനിയും സ്വീകരിച്ചൽ ജില്ലാ നിശ്ചലമാകുന്നു തുടർ സമരങ്ങൾക്ക് രൂപം നൽകുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു .

You might also like

-