നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ളാബ് അടർന്നുവീണു രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55), മാവേലിക്കര കല്ലുമല പുതിച്ചിറയിൽ ആനന്ദൻ (കൊച്ചുമോൻ- 50) എന്നിവരാണ് മരിച്ചത്.

0

ആലപ്പുഴ | മാവേലിക്കര വഴുവാടിയില്‍ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55), മാവേലിക്കര കല്ലുമല പുതിച്ചിറയിൽ ആനന്ദൻ (കൊച്ചുമോൻ- 50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയായിരുന്നു അപകടം.വീടിന്റെ കാർ പോർച്ച് നിർമിക്കാനായി മേൽക്കൂര വാർത്തിരുന്നു. തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.എങ്ങനെയാണ് അപകടമുണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മതിയായ സുരക്ഷാ ക്രീകരണങ്ങള്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

You might also like

-