യൂണിവേഴ്‍സിറ്റി കോളേജിനെ തകര്‍ക്കാൻ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി

ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെ യൂണിവേഴ്‍സിറ്റി കോളേജിനെ തകര്‍ക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരു കാരണവശാലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

0

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിനെ തകര്‍ക്കാൻ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  നിലവാരത്തിന്‍റെ കാര്യത്തിൽ സംസ്ഥാനത്തെ തന്നെ മികച്ച കോളേജുകളിൽ ഒന്നാണ് യൂണിവേഴ്‍സിറ്റി കോളേജ്.

നിര്‍ഭാഗ്യകരമായ പ്രശ്നങ്ങൾ നടന്നു. അക്രമം ഉണ്ടായി. അതിൽ ഉൾപ്പെട്ട ആരെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ലെന്ന് പിണറായി വിജയൻ വിശദീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് എടുത്തത്. യൂണിവേഴ്‍സിറ്റി കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനകത്ത് ഒരു തരം തെറ്റായ പ്രവണതയും അനുവദിക്കില്ല. തെറ്റായ പ്രവണത ഒരിക്കൽ ഉണ്ടായാൽ ആ സ്ഥാപനം ഇല്ലാതാക്കാൻ പറ്റുമോ എന്നും പിണറായി വിജയൻ ചോദിച്ചു.

അതേസമയം ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെ യൂണിവേഴ്‍സിറ്റി കോളേജിനെ തകര്‍ക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരു കാരണവശാലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

You might also like

-