സര്‍ക്കുലര്‍ നടപ്പാക്കാൻ സന്നിധാനത്തെത്തിയ ഒമ്പത് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ

കസ്റ്റഡിയിലായ ഒമ്പത് പേരും ആർ എസ്  എസ്  ബി ജെ പി പ്രവർത്തകരും  കൊല്ലം പരൂര്‍ സ്വദേശികളാണ്.പാർട്ടി നിദ്ദേശപ്രകാരമാണ്  ഇവർ എത്തിയതെന്ന്  പോലീസ് പറഞ്ഞു

0

സന്നിധാനം:ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത്     പ്ര തിഷേധത്തിനെത്തിയ  ഒമ്പത് ആർ എസ് എസ്  പ്രവർത്തകരെ  പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ സന്നിധാനം പൊലീസ് സ്റ്റേഷനിലെത്തിച്ചു.  ബിജെപി നിര്‍ദേശ പ്രകാരം  പ്രതിഷേധിക്കാനായി സന്നിധാനത്ത് എത്തിയവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

കസ്റ്റഡിയിലായ ഒമ്പത് പേരും ആർ എസ്  എസ്  ബി ജെ പി പ്രവർത്തകരും  കൊല്ലം പരൂര്‍ സ്വദേശികളാണ്.പാർട്ടി നിദ്ദേശപ്രകാരമാണ്  ഇവർ എത്തിയതെന്ന്  പോലീസ് പറഞ്ഞു ,ആർ എസ് എസ്  പ്രവർത്തകരെ  കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി എംപിമാരായ വി.മുരളീധരനും നളിൻ കുമാർ കട്ടീലും ഒരു മണിക്കൂറോളം സന്നിധാനം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കർണാടകയിൽ നിന്നുള്ള എംപിയാണ് നളിൻകുമാർ കട്ടീൽ. ഇന്ന് രാവിലെ എംപിമാരടക്കമുള്ള ബിജെപി നേതാക്കൾ പ്രതിഷേധവുമായി സന്നിധാനത്തെത്തിയിരുന്നു.നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാൻ നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വം നിർദ്ദേശം നല്‍കിയിരുന്നു. ആര്‍എസ്എസ് മാതൃകയിലായിരുന്നു ആഭ്യന്തര സര്‍ക്കുലര്‍. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നായിരുന്നു നിർദ്ദേശം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്.

ശബരിമല കർമ്മ സമിതിയും വിശ്വാസികളുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ സർക്കുലർ പുറത്ത് വന്നത്. ഡിസംബർ 15 വരെ ശബരിമലയിലേക്ക് പ്രവർത്തകരെ എത്തിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈൽ നമ്പരും സർക്കുലറിലുണ്ട്. അതാത് ജില്ലകളിലെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വവുമായി സംസാരിച്ച് പ്രവർത്തകരെ എത്തിക്കേണ്ട സ്ഥലവും സമയവും തീരുമാനിക്കണം. ആ പട്ടികയിലുള്ളവരെയും അവര്‍ സംഘടിപ്പിച്ചെത്തിയവരെയുമാണ് കരുതല്‍ തടങ്കലില്‍ എടുത്തിരുക്കുന്നത്.

കോഴിക്കോട്ടെ യുവമോർച്ചാ യോഗത്തിൽ  സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വെളിപ്പെടുത്തിയ പാർട്ടി അജണ്ട വ്യക്തമാക്കുന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരിലുള്ള സർക്കുലർ.

You might also like

-