വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുതെന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി

ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുതെന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

0

ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുതെന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പൊലിസിന്റെ സേവനം ഫലപ്രദമായി നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ചില ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും അതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-