മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലാ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലാ പിവി അൻവര്‍

മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ച് പിവി അൻവര്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുകയാണ്. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്

മലപ്പുറം| പിണറായി വിജയനെതിരെ തുറന്ന പോരുമായി പിവി അൻവര്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം . മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരായ ആരോപണവും മുഖ്യമന്ത്രിക്കെതിരെ പിവി അൻവര്‍ ഉന്നയിച്ചു. മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ച് പിവി അൻവര്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുകയാണ്. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും പിവി അൻവര്‍ തുറന്നടിച്ചു .കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിപിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായി. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. പാര്‍ട്ടി, പാര്‍ട്ടി എന്ന് പറഞ്ഞ് ഒന്നും മിണ്ടാൻ പ്രവര്‍ത്തകരെ സമ്മതിക്കില്ല.പി ശശിയെക്കുറിച്ച് നല്ല വാക്ക് പറയാൻ പിണറായി വിജയന് മാത്രമെ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി.

ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേടാണ്. സിപിഎം പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തിൽ ഒറ്റക്കെട്ടാണെന്ന് അൻവര്‍ പറഞ്ഞു. അതാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം നേരിടുന്ന ഭീഷണി. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്‍റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു. മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ആണ് സര്‍ക്കാര്‍ സംഭാവന. ശശിയുമായി 40 വർഷത്തെ ബന്ധം ആണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പി ശശിക്കെതിരായ പരാതി പാർട്ടി പൂർണമായും അവഗണിച്ചു. പാർട്ടിക്ക് വിപരീതമായി താൻ പ്രവർത്തിച്ചിട്ടില്ല. പാർട്ടിക്ക് വിരുദ്ധമായി അല്ല പ്രവർത്തിക്കുന്നത്. പാർട്ടിയുമായി സഹകരിച്ചാണ് എന്നും മുന്നോട്ട് പോവുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് ഉന്നയിച്ചത്. സാധാരണക്കാരുടെ വിഷയങ്ങളാണ് ഉന്നയിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദി. കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാൽ സ്റ്റേഷനിൽ നിന്ന് രണ്ട് അടി കൂടുതൽ കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്

അങ്കിൾ എന്നാണ് അജിത് കുമാർ മുഖ്യമന്ത്രിയെ വിളിക്കുന്നത്. എങ്ങനെ ഇവര്‍ തമ്മില്‍ ഈ ബന്ധമുണ്ടായെന്നും പിവി അൻവര്‍ എംഎല്‍എ ചോദിച്ചു.ഉന്നത നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. പിണറായിയെ നയിക്കുന്നത് ഉപജാപ സംഘങ്ങള്‍. ഒരു റിയാസിന് വേണ്ടി മാത്രമല്ല ഈ പാര്‍ട്ടി. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ള തല്ല പാർട്ടി. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണ്. പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും പിവി അൻവര്‍ ആരോപിച്ചു.
പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ഉറപ്പ് ലംഘിച്ചു, ഇനി പ്രതീക്ഷ കോടതിയിൽ’

മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാർട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. അന്വേഷിക്കുമെന്നെും സംസ്ഥാന സെക്രട്ടറി പറയും എന്നും കരുതി. പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഇല്ലാത്തത് നിരാശപ്പെടുത്തി. എട്ട് വർഷത്തിനും അപ്പുറം പാർട്ടിയുമായി ബന്ധമുള്ളതാണ്. പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി വായിച്ചിട്ടുപോലുമില്ലെന്ന് മനസ്സിലായി. ഏത് സാധാരണകാരനും മനസിലാകുന്ന രീതിയിലാണ് പരാതി കൊടുത്തത്. പി ശശിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി ചെയ്തതെന്നും അൻവർ ആരോപിച്ചു.

.

തന്റെ പരാതികളോട് മുഖ്യമന്ത്രി മുഖം തിരിച്ചു. അജിത് കുമാർ എഴുതി കൊടുത്തതാകും മുഖ്യമന്ത്രി വായിച്ചത്. സ്വർണക്കടത്തിനെ മുഖ്യമത്രി ന്യായീകരിക്കാൻ നോക്കി. എന്നാൽ അത് അങ്ങനെ അല്ല എന്ന് തനിക്ക് തെളിയിക്കണം. മുഖ്യമന്ത്രുയുടെ പ്രസ്താവനകൾ വാസ്തവ വിരുദ്ധമെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. ഇനി തനിക്ക് പ്രതീക്ഷ കോടതിയിലാണ്. താൻ ഹൈക്കോടതിയെ സമീപിക്കും.

സ്വർണം പൊലീസ് അടിച്ചു മാറ്റുന്നതിൽ താൻ തന്നെ അന്വേഷണം നടത്തി. കേസ് അന്വേഷണത്തിൽ പൊലീസ് കാര്യമായി ഒന്നും നടത്തിയില്ല. കരിയർമാരുമായി താൻ സംസാരിച്ചു. സ്വർണക്കടത്ത് കേസിൽ പലരുമായും സംസാരിച്ചു. തന്റെ വീടുകളിലേക്കും വിളിച്ചു വരുത്തി. താൻ നടത്തിയ അന്വേഷണം മുഴുവൻ തന്റെ ഫോണിൽ നിന്നാണെന്നും പി വി അൻവർ പറഞ്ഞു. ഇതെല്ലാം കണക്റ്റ് ചെയ്ത് തന്നെ പ്രതിയാക്കാൻ നീക്കം ഉണ്ടായതായും എംഎൽഎ ആരോപിച്ചു.

അജിത് കുമാരിന്റെ കള്ളക്കഥ മുഴുവൻ മുഖ്യമന്ത്രി വിശ്വസിച്ചു. അജിത് കുമാർ പറഞ്ഞു കൊടുത്ത സ്റ്റോറിയാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇന്ന് പത്രസമ്മേളനം നടത്താൻ കഴിയുമോ എന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് മലപ്പുറത്തേക്ക് വിളിക്കാമായിരുന്നു. മുഖ്യമന്ത്രി മലപ്പുറം ജില്ലാ സെക്രറിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചില്ല. വസ്തുത എന്താണെന്ന് അന്വേഷിക്കാൻ പാർട്ടിയോ മുഖ്യമന്ത്രിയോ തയ്യാറായില്ല. പകരം അജിത് കുമാർ പറഞ്ഞുകൊടുത്ത സ്റ്റോറി വായിച്ചുവെന്നും നിലമ്പൂർ എംഎൽഎ പി വി അൻവർ ആരോപിച്ചു.

You might also like

-