മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് മത സൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു .

ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടെന്ന് മാറ്റിയത്, അതും എക്സൈസിലേക്ക്. വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു. ശുപാർശ ഡിജിപിക്കു നൽകി. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോ​ഗത്തിലാണ് അൻവറിന്റെ പരാമർശം.

കോഴിക്കോട്| മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. മതസൌഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ ആരോപിച്ചു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എടുത്തുപറഞ്ഞാണ് അൻവർ പ്രതികരിച്ചത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളത്ത് നടന്ന പൊതുയോഗത്തിലാണ് അൻവറിന്റെ പ്രതികരണം .മാമികേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ എംഎൽഎ. പണത്തിനു മുന്നിൽ ഒന്നും പറക്കില്ലെന്നപോലെ എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ലെന്ന് അൻവർ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടെന്ന് മാറ്റിയത്, അതും എക്സൈസിലേക്ക്. വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു. ശുപാർശ ഡിജിപിക്കു നൽകി. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോ​ഗത്തിലാണ് അൻവറിന്റെ പരാമർശം.

നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനൽ വൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും പറഞ്ഞ അൻവർ കണ്ണൂരിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിലും പ്രതികരിച്ചു. കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗൺസിലിംഗിൽ ആഷിർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രത്യക്ഷ്യമായെന്നും അൻവർ പറഞ്ഞു. ഹിന്ദുത്വയെ ശക്തമായി നേരിട്ടത് സിപിഐഎം ആണെന്ന് അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. അതിൽ സംശയമില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഏക സിവിൽ കോഡ്, പൌരത്വഭേദഗതി എന്നിവയിലെ ഇടത് നിലപാട് ആത്മാർത്ഥപരമായിരുന്നുവെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ എല്ലാം മാറി മറിയുന്നത് ഒന്നൊന്നര വർഷത്തിനുള്ളിലാണ്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു

ഈ നാട്ടിൽ നന്നായി ജീവിക്കാൻ കഴിയും എന്ന് നമ്മൾ വിചാരിക്കണ്ട. നൂറിലേറെ പേർ ഇല്ലാത്ത എംഡിഎംഎ കേസിൽ ഉൾപ്പെട്ടു. നിരവധി പൊലീസുകാർ ആണ് എംഡിഎംഎ കച്ചവടം ഇപ്പോൾ ചെയ്യുന്നത്. സുജിത് ദാസിനെപോലെ ചിലർ ആണിങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഹിന്ദു ലേഖനത്തിൽ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. എന്ത് കൊണ്ടു മുഖ്യമന്ത്രി മലയാള മാധ്യമങ്ങളോട് ഇക്കാര്യം പറയാത്തത്. ഇംഗ്ലീഷ് പത്രത്തിന് കൊടുത്താൽ ദില്ലിയിൽ കിട്ടുമല്ലോ?.കരിപൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. കൊണ്ടുവന്നവനോ, അയച്ചവനോ ആരെന്ന് നോക്കില്ല. പൊലീസിന് മയക്കുമരുന്ന് ബന്ധമുണ്ട്. മത സൗഹാർദത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. അതും ആർഎസ്എസുമായി സഹകരിച്ച്. നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടു. ഇത് പോരാളികളുടെ നാടാണ് എന്നോർക്കണം. സിപിഎമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ പറഞ്ഞു.

‍എംആർ അജിത് കുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് തെളിഞ്ഞു. അത് പോരെ സസ്‌പെൻഡ് ചെയ്യാൻ, പക്ഷെ ചെയ്യില്ല. അജിത് കുമാർ വാങ്ങിയ ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ നോക്കിയാൽ എല്ലാം മനസിലാക്കാം. ജനപ്രതികൾക്ക് ന്യായമായ ഒരു വിഷയത്തിലും ഇടപെടാൻ പറ്റാത്ത അവസ്ഥയാണ്. പൊലീസ് മിക്കവാറും സഹകരിക്കില്ല. മിക്കതിലും അന്യായത്തിന്റെ ഭാഗത്ത്‌ പി ശശി ഉണ്ടാകും. വിക്രമൻ എന്നാണ് എക്‌സൈസ് വെബ് സൈറ്റിൽ പേര് കാണുന്നത്..അജിത് കുമാറിനെ സസ്പെന്റ് ചെയ്യില്ല. മറ്റൊരു കസേര കൊടുത്ത് ഇരുത്തും. സത്യ സന്ധരായ പൊലീസ് ഓഫീസർമാരുടെ കയ്യിൽ ഒരു കേസ് ഫയലും എത്തില്ലെന്നും പിവി അൻവർ പറഞ്ഞു.
ഒന്നര രണ്ട് വർഷമായി വലിയ തുകയാണ് ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഫൈൻ. ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. മൂന്ന് കുട്ടികൾ ബൈക്കിൽ പോയാൽ മൂന്ന് കുട്ടികൾക്കും ഫൈൻ അടയ്ക്കും. ഇതേത് നിയമമാണ്. വഴിയിൽ തടഞ്ഞുനിർത്തി ഫൈൻ അടപ്പിക്കുന്നു. ഇത് എങ്ങനെ ചോദിക്കും? ചോദിക്കാൻ ചെന്ന സഖാക്കളെ അപമാനിച്ച് ഇറക്കി വിടുന്നു. ഇതിൽ തുടങ്ങിയ അന്വേഷണമാണ് സ്വർണ്ണക്കടത്തിലേയ്ക്കടക്കമെത്തിയതെന്നും അന്‍വര്‍ പ

You might also like

-