പ്രധാന മന്ത്രിയുടെ ഉത്‌ഘാടന വേദിയിൽ ബിപിസിഎല്‍ വില്‍പ്പനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

ടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിസിഎല്‍ പ്ലാന്‍റ് രാജ്യത്തിന് സമര്‍പ്പിച്ചു.

0

കൊച്ചി: ബിപിസിഎല്‍ വില്‍പ്പനയെ പരോക്ഷമായി പരാമര്‍ശിച്ച് പ്ലാന്‍റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന പദ്ധതികളില്‍ കേന്ദ്രവുമായി സഹകരിക്കാന്‍ സംസ്ഥാനം സന്നദ്ധമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിസിഎല്‍ പ്ലാന്‍റ് രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി തുറമുഖം, കൊച്ചി റിഫൈനറീസ് എന്നിവടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്‍തത്.

കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്കു ശേഷം 3.11നാണ് കൊച്ചിയിലെത്തിയത്. ചെന്നൈയില്‍നിന്നും കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി. അവിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ചടങ്ങ് നടക്കുന്ന അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ഗ്രൗണ്ടിലേക്ക് കാറിൽ എത്തുകയായിരുന്നു.

You might also like

-