വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായതായി സമ്മതിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

കോവളം നിയമസഭാ മണ്ഡലത്തില്‍ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന തിരുവന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകിയുടെ നിലപാടാണ് കമ്മീഷന്‍ തള്ളിയിരിക്കുന്നത്.

0

വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായതായി സമ്മതിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു.കോവളം നിയമസഭാ മണ്ഡലത്തില്‍ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന തിരുവന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകിയുടെ നിലപാടാണ് കമ്മീഷന്‍ തള്ളിയിരിക്കുന്നത്.

കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റില്‍ താമര കാണിക്കുന്നതായി വോട്ടെടുപ്പിനിടെ പരാതി ഉയര്‍ന്നിരുന്നു. 76 ഓളം പേര്‍ വോട്ട് ചെയ്ത ശേഷമാണ് പിഴവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

77-ാമനായെത്തിയയാള്‍ വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് വിവി പാറ്റില്‍ താമര ചിഹ്നത്തില്‍ വോട്ട് വീഴുന്നത് കണ്ടെത്തിയത്. ഉടനെ ഇയാള്‍ പ്രിസൈഡിങ് ഓഫീസറോട് പരാതിപ്പെടുകയായിരുന്നു.

ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധിച്ചതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.

തകരാറായ വോട്ടിങ് യന്ത്രത്തിന് പകരം പുതിയ വോട്ടിങ് യന്ത്രം സ്ഥാപിച്ച് പിഴവില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീണ്ടും വോട്ടെടുപ്പ് ആരംഭിച്ചത്.

എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമുള്ള ജില്ലാ കളക്ടറുടെ വാദമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയിരിക്കുന്നത്.

You might also like

-