പരാതിക്കും ചട്ടങ്ങനങ്ങൾക്കും ആപ്പ് ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തെരഞ്ഞെടുപ്പ് രംഗത്തെ അനാവശ്യ പ്രവണതകൾ ഒഴുവാക്കാൻ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതേക ആപ്പ്വും രംഗത്തെത്തിച്ചിട്ടുണ്ട് പൊതു ജനങ്ങൾക്ക് ചട്ടലംഘനങ്ങൾ കണ്ടാൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിൽ ഷെയർ ചെയ്യാം . പരാതി കിട്ടി 100 മിനിറ്റുകൾക്കകം നടപടിയുണ്ടാകും സി- വിജി എന്ന ആപ്പ് ൽ രണ്ടുമിനിട്ടിൽ കുറഞ്ഞ ദൈര്ക്യമുള്ള ദൃശ്യങ്ങളാണ് അയക്കേണ്ടത് പൊതു ജനങ്ങൾക്ക് പരാതി അയക്കാൻ പ്രത്യക toll ഫ്രീ നമ്പറും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്
തിരുവനതപുരം :ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഓഫീസര്‍ അറിയിച്ചു. പെരുമറ്റ ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ചർച്ച നടത്തും.
കേരളത്തിലാകെ രണ്ടു കോടി 54 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 1,22, 97, 403 പുരുഷ വോട്ടർമാരും 1,31, 11, 189 വനിതാ വോട്ടർമാരുമാണ് സംസ്ഥാനത്തുള്ളത്. 700 ലേറെ പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കർശന വ്യവസ്ഥകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു വെച്ചിരിക്കുന്നത്
സ്ഥാനാർഥികളുടെ ചെലവ് പരിധി 70 ലക്ഷം രൂപയാണെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. പതിനായിരത്തിനു മുകളിലുള്ള ചെലവ് ചെക്കായോ ഡ്രാഫ്റ്റായോ നൽകണം. സോഷ്യൽ മീഡിയയിലെ ചെലവും സ്ഥാനാർഥികളുടെ അക്കൗണ്ടിൽപ്പെടുത്തും. നോമിനേഷൻ പിൻവലിക്കുന്ന തീയതി വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി
തെരഞ്ഞെടുപ്പ് രംഗത്തെ അനാവശ്യ പ്രവണതകൾ ഒഴുവാക്കാൻ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതേക ആപ്പ്വും രംഗത്തെത്തിച്ചിട്ടുണ്ട് പൊതു ജനങ്ങൾക്ക് ചട്ടലംഘനങ്ങൾ കണ്ടാൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിൽ ഷെയർ ചെയ്യാം . പരാതി കിട്ടി 100 മിനിറ്റുകൾക്കകം നടപടിയുണ്ടാകും സി- വിജി എന്ന ആപ്പ് ൽ രണ്ടുമിനിട്ടിൽ കുറഞ്ഞ ദൈര്ക്യമുള്ള ദൃശ്യങ്ങളാണ് അയക്കേണ്ടത് പൊതു ജനങ്ങൾക്ക് പരാതി അയക്കാൻ പ്രത്യക toll ഫ്രീ നമ്പറും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.
ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളില്‍ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് ഫലമറിയാം