കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി,കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി

ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ എജി സുപ്രീം കോടതിയെ അറിയിച്ചു. കേരളം പറയുന്ന കാര്യത്തിന് യാതൊരു അടിയന്തര സാഹചര്യവും ഇല്ലെന്നും കേന്ദ്ര സർക്കാർ എന്ന ഉത്തരവാദിത്വത്തിലാണ് പറയുന്നതെന്നും എ ജി സുപ്രീം കോടതിയെ അറിയിച്ചു

0

ഡൽഹി | കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി സുപ്രീം കോടതി. കേരളത്തിന്‍റെ ഹർജിയിൽ കേന്ദ്രത്തിന്റെ വിശദികരണവും കോടതി തേടിയിട്ടുണ്ട് . ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ ഹര്‍ജി പരിഗണിച്ചപ്പോള്‍  ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ എജി സുപ്രീം കോടതിയെ അറിയിച്ചു. കേരളം പറയുന്ന കാര്യത്തിന് യാതൊരു അടിയന്തര സാഹചര്യവും ഇല്ലെന്നും
കേന്ദ്ര സർക്കാർ എന്ന ഉത്തരവാദിത്വത്തിലാണ് പറയുന്നതെന്നും എ ജി സുപ്രീം കോടതിയെ അറിയിച്ചു.ഇടക്കാല ഉത്തരവ് തേടിയുള്ള ഹർജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു . സംസ്ഥാനത്തിന്‍റെ ഭരണ പരാജയം മറയ്ക്കാനുള്ള നീക്കമാണിതെന്നും ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ബജറ്റുമായി ബന്ധമുള്ള വിഷയമല്ലെന്നും എജി സുപ്രീം കോടതിയില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്നമാണ് കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്നാണ് കേസ് അടുത്ത മാസം13ലേക്ക് മാറ്റിയത്.

കേരളം നല്‍കിയ ഹർജിയിൽ കേന്ദ്രത്തിന്‍റെ രേഖമൂലമുള്ള മറുപടിയും സുപ്രീം കോടതി തേടിയിട്ടുണ്ട് . വിഷയത്തിൽ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. കടമെടുപ്പ് പരിധി വെട്ടികുറിച്ചതു വഴി സംസ്ഥാനത്തെ വികസനനപ്രവർത്തങ്ങൾ അകെ തടസപ്പെട്ടതായാണ് കേരളം സുപ്രിം കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത് .

You might also like

-