പാചക വാതക സിലിണ്ടറിൻറെ നിരക്ക് കൂട്ടി കേന്ദ്ര സർക്കാർ . 16.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടി

തോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു.

തിരുവനന്തപുരം| തുടർച്ചയായി പാചക വാതക വാണിജ്യ സിലിണ്ടറിൻറെ നിരക്ക് കൂട്ടി കേന്ദ്ര സർക്കാർ . 16.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1818.5 രൂപയായി. കഴിഞ്ഞ മാസം ഇത് 1802 രൂപയായിരുന്നു.

അഞ്ച് മാസത്തിനിടെ 172.5 രൂപയാണ് ഡൽഹിയിൽ കൂടിയത്. വാണിജ്യ സിലിണ്ടറിന് ഇപ്പോൾ കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപയായിരുന്നു. മുംബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ 1980.50 രൂപയാണ് വില.

You might also like

-