റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് മൂന്നരലക്ഷം കോടി രൂപ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് വന്‍ വിവാദത്തില്‍.
അടിയന്തര സാഹചര്യങ്ങളില്‍ അഭ്യന്തരരാജ്യാന്തര വിപണികളില്‍ ഉപയോഗിക്കാനായി ശേഖരിച്ചുവച്ചിരിക്കുന്നതാണ് ആര്‍ബിഐയുടെ കരുതല്‍ധനം. 9.59 ലക്ഷം കോടി രൂപയാണ് കേന്ദ്ര ബാങ്കിന്റെ പക്കല്‍ ആകെയുള്ള കരുതല്‍ധനം.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് മൂന്നരലക്ഷം കോടി രൂപ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് വന്‍ വിവാദത്തില്‍. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ അവതാളത്തിലാക്കുന്ന ആവശ്യമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് നിലപാടെടുത്തു. അതേസമയം, മോദിയുടെ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പരിണിതഫലമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരിഹസിച്ചു. നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അടിയന്തര സാഹചര്യങ്ങളില്‍ അഭ്യന്തരരാജ്യാന്തര വിപണികളില്‍ ഉപയോഗിക്കാനായി ശേഖരിച്ചുവച്ചിരിക്കുന്നതാണ് ആര്‍ബിഐയുടെ കരുതല്‍ധനം. 9.59 ലക്ഷം കോടി രൂപയാണ് കേന്ദ്ര ബാങ്കിന്റെ പക്കല്‍ ആകെയുള്ള കരുതല്‍ധനം. ഇതില്‍നിന്നാണ് 3.6ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരുതല്‍ധനം വകമാറ്റി ചെലവഴിച്ചാല്‍ അത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രധാനമന്ത്രിയുടെ ബുദ്ധിപരമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍ വരുത്തിവച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ പണമെന്ന് രാഹുല്‍ പരിഹസിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.
നീക്കത്തെ എതിര്‍ത്ത് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമായ നവംബര്‍ എട്ടിന് രാജ്യമാകെ കരിദിനമാചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.