ബംഗാൾ സർക്കാരിനെതിരെ കേന്ദ്രം സി ബി ഐ കോടതിൽ
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്.
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റർ ജനറൽ കൊൽക്കത്ത പ്രശ്നം സുപ്രീം കോടതിയിൽ പരാമർശിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് വിഷയം ഉന്നയിക്കുക.മനു അഭിഷേക് സിംഗ്‌വി ബംഗാൾ സർക്കാറിന് വേണ്ടി ഹാജരാകും. അതേസമയം ചീഫ് സെക്രട്ടറിയിൽ നിന്നും ഡിജിപിയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് പശ്ചിമബംഗാൾ ഗവർണ്ണർ കെഎൻ ത്രിപാഠി പറഞ്ഞു. തുടർനടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി.
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ സംഭവങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
എന്നാൽ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി.അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിൻ, ശരത് പവാർ, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി. അതേസമയം സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമർശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസിൽ ഇപ്പോൾ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാൻ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാൻ അനവദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പ്രതികരണം.
ചിട്ടി തട്ടിപ്പ്കേസിലെ അന്വേഷണം ബംഗാൾ സർക്കാർ തടഞ്ഞുവെന്ന പരാതിയുമായാണ് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിലെ തെളിവുകൾ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാർ നശിപ്പിച്ചെന്നും ഇടക്കാല സിബിഐ ഡയറക്ടർ എം.നാഗേശ്വര റാവു ആരോപിച്ചു.