മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു
രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്. മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകടർ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
ഡല്‍ഹി | മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നാളെ സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം.
അതേസമയം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്. മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകടർ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. മണിപ്പൂരിലെ രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും ഇരു ഗ്രൂപ്പുകളുമായും ഒരു സംയുക്ത യോഗത്തിന് സർക്കാർ വളരെ അടുത്താണെന്നും വൃത്തങ്ങൾ അറിയിച്ചു. ഓരോ കക്ഷികളുമായും വെവ്വേറെ ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്.അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം രൂക്ഷമായതിന് പിന്നാലെയാണ് മേയ് നാലിന് ചിത്രീകരിച്ച വീഡിയോ പുറത്തായത്.